കണ്ണൂര്‍: തളിപ്പറമ്പ് താലൂക്ക് ഓഫീസിലെ ഗാന്ധിപ്രതിമയ്ക്കുനേരെ പട്ടാപകല്‍ ആക്രമണം. പ്രതിമയിലെ കണ്ണട തകര്‍ത്ത അക്രമി മാല വലിച്ചുപൊട്ടിച്ചെറിഞ്ഞശേഷം നടന്നകലുകയായിരുന്നു. കാവി മുണ്ട് ധരിച്ച അക്രമിയുടെ ചിത്രം പോലീസിന് ലഭിച്ചിട്ടുണ്ട്. നിരവധിപേര്‍ നോക്കിനില്‍ക്കവേയാണ് യുവാവിന്റെ പരാക്രമം. ത്രിപുരയിലെ പ്രതിമതകര്‍ക്കല്‍ വിവാദത്തെത്തുടര്‍ന്ന് ഈ സംഭവവും ദേശീയശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here