ഗജ ചുഴലിക്കാറ്റ് കരതൊട്ടു, കേരളത്തിലും കനത്ത മഴയ്ക്കു സാധ്യത

0

ചെന്നൈ: നാശം വിതച്ച് ‘ഗജ’ നിലം തൊട്ടു. തമിഴ്‌നാട്ടിലെ നാഗപട്ടണം, കടലൂര്‍, രാമനാഥപുരം, പുതുച്ചേരിയിലെ കാരക്കല്‍ തുടങ്ങിയ ജില്ലകളില്‍ 110 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശുകയാണ്. കെട്ടിടങ്ങള്‍ തകര്‍ന്നു. മരങ്ങള്‍ കടപുഴകി.

വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ് കാറ്റു വീശി തുടങ്ങിയത്. തമിഴ്‌നാട്ടിന്റെയും കേരളത്തിന്റെയും തെക്കന്‍ ജില്ലകളില്‍ വെള്ളിയാഴ്ചയും അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. കേരളത്തിലെ പല ജില്ലകളിലും മഴ ലഭിച്ചു തുടങ്ങി. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറയിപ്പു നല്‍കി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലും വ്യാപക മഴയ്ക്കു സാധ്യതയുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here