പെട്രോള്‍ പമ്പുകള്‍ ഇന്ന് പ്രവര്‍ത്തിക്കില്ല

0
3

കൊച്ചി: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ ഇന്ന് അടച്ചിടുമെന്ന് ആള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് അറിയിച്ചു. അപൂര്‍വചന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടിലെ വ്യവസ്ഥകള്‍ ഓയില്‍ കമ്പനികള്‍ നടപ്പാക്കാമെന്നു സമ്മതിച്ചെങ്കിലും കരാര്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണിത്. പ്രവര്‍ത്തന നഷ്ടം കണക്കാക്കി വര്‍ഷത്തില്‍ രണ്ടു തവണ കമ്മീഷന്‍ വര്‍ദ്ധിപ്പിക്കാമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാലിച്ചിട്ടില്ലെന്ന് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എം. രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ 10ന് കമ്പനിയില്‍നിന്ന് സ്റ്റോക്ക് വാങ്ങാതെ പ്രതിഷേധിച്ചിട്ടും എണ്ണക്കമ്പനികള്‍ ചര്‍ച്ചയ്ക്കുപോലും തയ്യാറാകാത്ത സാഹചര്യത്തിലാണ് പമ്പുകള്‍ അടച്ചിടാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ എല്ലാ ഞായറാഴ്ചകളിലും പെട്രോള്‍ പമ്പുകള്‍ അടച്ചിടാനുള്ള തീരുമാനം പമ്പുടമകള്‍ താത്കാലികമായി മാറ്റിവച്ചു. വരുന്ന ബുധനാഴ്ച്ച പെട്രോള്‍ പമ്പുടമകളുമായി ചര്‍ച്ച നടത്തുവാന്‍ പെട്രോളിയം കമ്പനികള്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here