ആറു ദിവസമായി മാറ്റമില്ല, ദൈനദിന ഇന്ധനവില നിര്‍ണ്ണയ സംവിധാനം മരവിപ്പിച്ചു

0

ഡല്‍ഹി: ഇന്ധനത്തിന്റെ ദൈനംദിന വില നിര്‍ണയം കേന്ദ്രം താല്‍ക്കാലികമായി റദ്ദാക്കി. ഏപ്രില്‍ 24നു ശേഷം ഇന്ധനവിലയില്‍ മാറ്റമില്ല. ആഗോള വിപണിയിലെ മാറ്റത്തിനനുസരിച്ച് എണ്ണ കമ്പനികള്‍ക്ക് ആഭ്യന്തര വിപണിയില്‍ എണ്ണ വില മാറ്റമെന്ന ദൈനംദിന വില നിര്‍ണയ അധികാരമാണ് താല്‍ക്കാലികമായി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതെന്നാണ് സൂചന.
കര്‍ണാടക തെരഞ്ഞെടുപ്പ് അടുക്കുന്നതിനിടെയാണ് പുതിയ നീക്കം. രാജ്യത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ധന വില കുതിച്ചുയര്‍ന്നിരുന്നു. എന്നാല്‍, ഇത് കര്‍ണാടക തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന അഭിപ്രായത്തെ തുടര്‍ന്നാണ് കേന്ദ്രത്തിന്റെ ഇടപെടല്‍. ഇതുമൂലം കഴിഞ്ഞ ആറു ദിവസമായി രാജ്യത്ത് എണ്ണ വില ഉയര്‍ന്നിട്ടില്ല.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here