കെ.എസ്.ആര്‍.ടി.സിയും നിരത്തിലിറങ്ങിയില്ല, വലഞ്ഞ് ജനം

0

ഡല്‍ഹി/തിരുവനന്തപുരം: ഇന്ധന വില വര്‍ദ്ധനവിനെതിരെ കോണ്‍ഗ്രസ് പ്രഖ്യാപിച്ച രാജ്യവ്യാപക ബന്ദ് ആരംഭിച്ചു. കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും പ്രഖ്യാപിച്ചിട്ടുള്ള ഹര്‍ത്താലില്‍ ജനം വലഞ്ഞു.

സ്വകാര്യ ബസുകളും കെ.എസ്.ആര്‍.ടി.സിയും സര്‍വീസ് നടത്തുന്നില്ല. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നുണ്ടെങ്കില്‍റോഡില്‍ തിരക്കു കുറവാണ്. കടകമ്പോളങ്ങളും സ്‌കൂളുകളും അടഞ്ഞു കിടക്കുന്നു. അടിയന്തര ആവശ്യങ്ങള്‍ക്കായുള്ള യാത്രകള്‍ക്ക് ഇറങ്ങി പുറപ്പെട്ടവര്‍ അടക്കം നടുവഴിയിലായ സ്ഥിതിയാണ് വിവിധ സ്ഥലങ്ങളിലുള്ളത്. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും ഹര്‍ത്താല്‍ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ രാവിലെ നടന്ന പ്രതിഷേധ റാലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തു. രാജ്ഘട്ടില്‍ മഹാത്മ ഗാന്ധിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് പ്രതിഷേധത്തിന് കോണ്‍ഗ്രസ് തുടക്കമിട്ടത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here