നിര്‍ഭയ കേസ് വിധി ഫെബ്രുവരി ഒന്നിന് നടപ്പാക്കും, പ്രതികളെ ആറു മണിക്ക് തൂക്കിലേറ്റും

0

ഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന് രാവിലെ ആറു മണിക്ക് നടപ്പാക്കും. വിനയ് ശര്‍മ, മുകേഷ് സിംഗ്, അക്ഷയ് കുമാര്‍ സിംഗ്, പവന്‍ ഗുപ്ത എന്നിവര്‍ക്കെതിരെ ഡല്‍ഹി കോടതി പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചു. മുകേഷ് സിംഗ് നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതിനു പിന്നാലെയാണ് കോടതി വാറന്റ് പുറപ്പെടുവിച്ചത്. 22ന് വിധി നടപ്പാക്കാന്‍ സാധിക്കില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചതോടെയാണ് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here