ചെന്നൈ: ഇന്ന് മുതൽ മുതിർന്ന പൗരന്മാർക്ക് ചെന്നൈയിൽ സൗജന്യ ബസ് യാത്ര. ചെന്നൈ ബസ് സർവീസ്, മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എംടിസി) എന്നിവിടങ്ങളിൽ മുതിർന്ന പൗരന്മാർക്ക് സൗജന്യ ബസ് പാസ്/യാത്രാ ടോക്കൺ നൽകും.
2016 ഫെബ്രുവരിയിലാണ് ആദ്യമായി ഈ പദ്ധതി തമിഴ്നാട് സർക്കാർ കൊണ്ടുവരുന്നത്. അറുപത് വയസ്സിന് മുകളിലുള്ള പൗരന്മാർക്ക് മാസത്തിൽ പത്ത് തവണ എംടിസി ബസിൽ സൗജന്യ യാത്ര അനുവദിച്ചായിരുന്നു തുടക്കം. 2020 ജനുവരി വരെ ഏകദേശം 3.51 ലക്ഷം മുതിർന്ന പൗരന്മാർക്ക് സേവനം പ്രയോജനപ്പെട്ടു.
പുതിയ പദ്ധതി പ്രകാരം ഫെബ്രുവരി മുതൽ ജുലൈ വരെ ആറ് മാസത്തേക്കാണ് സൗജന്യ ടോക്കൺ നൽകുക. ആറ് മാസത്തിന് ശേഷം പുതിയ പാസിന് അപേക്ഷിക്കാം. പാസ് ലഭിക്കുന്നതിനായി വയസ്സ് തെളിയിക്കുന്ന രേഖകളും മേൽവിലാസവും നഗരത്തിലെ 21 ഡിപ്പോട്ടുകളിൽ എവിടെയെങ്കിലും നൽകിയാൽ മതി. പുതിയ പദ്ധതി പ്രകാരം ഫെബ്രുവരി മുതൽ ജുലൈ വരെ ആറ് മാസത്തേക്കാണ് സൗജന്യ ടോക്കൺ നൽകുക. ആറ് മാസത്തിന് ശേഷം പുതിയ പാസിന് അപേക്ഷിക്കാം. പാസ് ലഭിക്കുന്നതിനായി വയസ്സ് തെളിയിക്കുന്ന രേഖകളും മേൽവിലാസവും നഗരത്തിലെ 21 ഡിപ്പോട്ടുകളിൽ എവിടെയെങ്കിലും നൽകിയാൽ മതി.