റഫാല്‍: റിലയന്‍സ് ഇന്ത്യയുടെ നിര്‍ദേശമെന്ന് ഫ്രഞ്ച് മുന്‍ പ്രസിഡന്റ്, തീരുമാനിച്ചത് തങ്ങളെന്ന ഡാസോള്‍ ഏവിയേഷന്‍

0

ഡല്‍ഹി: റഫാല്‍ യുദ്ധ വിമാനക്കരാറുമായി ബന്ധപ്പെട്ട വിവാദത്തില്‍ മോദി സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്ദ്. അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് ഇന്‍ഡസ്ട്രീസിനെ പങ്കാളിയാക്കാന്‍ ഇന്ത്യയാണു ശിപാര്‍ശ ചെയ്തതെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ ഉദ്ധരിച്ച് ഫ്രഞ്ച് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഫ്രാന്‍സിന് അക്കാര്യത്തില്‍ ഒരു പങ്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

റിപ്പോര്‍ട്ട് നിഷേധിച്ച ഇന്ത്യ, റഫാന്‍ വിമാനങ്ങള്‍ നിര്‍മ്മിക്കുന്ന ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ട് ഏവിയേഷനാണ് റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയായി തെരഞ്ഞെടുത്തതെന്ന് ആവര്‍ത്തിച്ചു.

റിലയന്‍സ് ഡിഫന്‍സ് ഇന്‍ഡസ്ട്രീസിനെ ഇന്ത്യയിലെ പങ്കാളിയാക്കിയത് തങ്ങളുടെ സ്വന്തം നിലയിലുള്ള തീരുമാനമാണെന്ന് റഫാല്‍ നിര്‍മ്മാതാക്കളായ ഫ്രഞ്ച് കമ്പനി ഡാസോള്‍ ഏവിയേഷനും വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ഏതു കമ്പനിയുമായി സഹകരിക്കാന്‍ ഫ്രാന്‍സിലെ കമ്പനികള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടെന്നു ഫ്രഞ്ച്സ ര്‍ക്കാര്‍ ആവര്‍ത്തിച്ചതിനു പിന്നാലെയാണ് കമ്പനി നിലപാട് വ്യക്തമാക്കിയത്. 2016 ലെ ഡിഫന്‍സ് പ്രൊക്യുര്‍മെന്റ് നടപടിക്രമങ്ങളിലെ വ്യവസ്ഥകള്‍ പാലിച്ചും മേക്ക് ഇന്‍ ഇന്ത്യ നയത്തിന് അനുസരിച്ചുമാണ് റിലയന്‍സ് ഗ്രൂപ്പുമായുള്ള പങ്കാളിത്തം തീരുമാനിച്ചത്. ഇത്തരത്തിലുള്ള പങ്കാളിത്തത്തിന്റെ ഭാഗമായിട്ടാണ് ഡാസോള്‍ റിലയന്‍സ് ഏറോസ്‌പേസ് എന്ന സ്ഥാപനം നിലവില്‍ വന്നതും റഫാല്‍, ഫാല്‍ക്കണ്‍ വിമാനങ്ങളുടെ നിര്‍മ്മാണത്തിനായി നാഗ്പൂരില്‍ പ്ലാന്‍് ആരംഭിച്ചതുമെന്ന് വാര്‍ത്താ കുറിപ്പ് വ്യക്തമാക്കുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here