നാലു വയസുകാരി മരിച്ചു, മരണകാരണം അമ്മയുടെ മര്‍ദ്ദനമല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം

0

കൊല്ലം/കഴക്കൂട്ടം: അമ്മ മര്‍ദ്ദിച്ചുവെന്ന് ബന്ധുക്കള്‍ ആരോപിച്ച, അവശനിലയില്‍ പ്രവേശിപ്പിക്കപ്പെട്ട നാലു വയസുകാരി മരിച്ചു. മരണ കാരണം അമ്മയുടെ മര്‍ദ്ദനമല്ലെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. കൊല്ലം പാരിപ്പള്ളിയില്‍ നിന്ന് തിരുവനന്തപുരം എസ്.എ.ടിയിലേക്കു കൊണ്ടുപോകുന്നതിനിടെ, കഴക്കൂട്ടം സി.എസ്.ഐ. അശുപത്രിയിലാണ് നാലു വയസുകാരി മരണമടഞ്ഞത്.

ന്യുമോണിയയും മെനിഞ്ചൈറ്റിസുമാണ് മരണ കാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ക്കല സ്വദേശികളായ രമ്യ ദീപു ദമ്പതികളുടെ മകളാണ് ദിയ. പാരിപ്പള്ളി ആശുപത്രിയില്‍ നിന്ന് റഫര്‍ ചെയ്തതനുസരിച്ച് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോള്‍ കഴക്കൂട്ടത്തുവച്ച് നില ഗുരുതരമാവുകയായിരുന്നു. കുട്ടിക്ക് അമ്മയുടെ മര്‍ദ്ദനമേറ്റിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഭക്ഷണം കഴിക്കാത്തതിന് കുഞ്ഞിനെ തല്ലിയെന്ന് രമ്യ പറഞ്ഞതായി ബന്ധുക്കള്‍ പ്രതികരിച്ചു. ഇതേ തുടര്‍ന്ന് അമ്മ രമ്യയെ പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നാലെയാണ് പോസ്റ്റുമോര്‍ട്ടം നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here