അഹമ്മദാബാദ്: രാജ്യത്ത് ജനിതക മാറ്റം വന്ന കൊറോണ വൈറസ് ബാധ നാല് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു. ബ്രിട്ടനില്‍ നിന്ന് ഗുജറാത്തിലേക്ക് തിരിച്ചെത്തിയവരിലാണ് അതിവേഗ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ബ്രിട്ടനില്‍ നിന്ന് ഗുജറാത്തിലേക്ക് തിരിച്ചെത്തിയ 15 പേര്‍ക്ക് കൂടി അഹമ്മദാബാദില്‍ നടന്ന പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. പുതിയ വൈറസ് ബാധയാണോ ഇതെന്ന് സ്ഥിരീകരിക്കാനായി ഇവരുടെ സാംപിളുകള്‍ പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഫലം ലഭിച്ചിട്ടില്ല.
പുതിയ നാല് കേസുകള്‍ ഉള്‍പ്പെടെ രാജ്യത്ത് ഇതുവരെ 33 പേര്‍ക്കാണ് ജനതികമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഈ വൈറസിനെ ഭയക്കേണ്ടതില്ലെന്ന് വ്യക്തമാക്കി നേരത്തെ ആരോഗ്യ വിദഗ്ധര്‍ രംഗത്തെത്തിയിരുന്നു.