ഭൂമാഫിയയുടെ കൊലപാതകം: എ.എസ്.ഐ അടക്കം നാലു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

0
2

തിരുവനന്തപുരം: കാട്ടാക്കടയില്‍ മണ്ണുമാഫിയ അഴിഞ്ഞാടുകയും ഭൂവുടമയെ കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ നാലു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. കാട്ടാക്കട സ്‌റ്റേഷനിലെ എ.എസ്.ഐ അനില്‍ കുമാര്‍, സി.പി.ഒമാരായ ഹരികുമാര്‍, ബൈജു, സുകേഷ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.

പോലീസിന്റെ അനാസ്ഥയ്‌ക്കെതിരെ കൊല്ലപ്പെട്ട സംഗീതിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. വിവരമറിയിച്ച് ഒന്നര മണിക്കൂര്‍ വൈകിയാണ് പോലീസ് സ്ഥലത്തെത്തിയതെന്നും കണ്ടെത്തിയിരുന്നു. പോലീസിന്റെ വീഴ്ചകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here