സുപ്രീം കോടതി മുന്‍ ജസ്റ്റിസ് പി.സി. ഘോഷ് ആദ്യ ലോക്പാലാകും

0

ഡല്‍ഹി: അഴിമതി വിരുദ്ധ ഓംബുഡ്‌സ്മാനായ ലോക്പാലിന്റെ ആദ്യ അധ്യക്ഷനായി സുപ്രീം കോടതി മുന്‍ ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷിനെ ശിപാര്‍ശ ചെയ്തു. രാജ്യത്തെ ആദ്യ ലോക്പാലിന്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസം ഉണ്ടാകും. 2017 മെയില്‍ സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് പി.സി. ഘോഷ് നിലവില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അംഗമാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദി, ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗി എന്നിവരടങ്ങിയ സമിതിയാണ് ലോക്പാലിനെ തെരഞ്ഞെടുത്തത്. പ്രതിപക്ഷ പ്രതിനിധി മല്ലകാര്‍ജന ഖാര്‍ഗെ സമിതി അംഗമാണെങ്കിലും യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here