മുന്‍ സന്തോഷ് ട്രോഫി താരം കോവിഡ് ബാധിച്ചു മരിച്ചു, സംസ്ഥാനത്ത് മരണം 15 ആയി

0

മലപ്പുറം: കോവിഡ് വയറസ് ബാധിതനായ ഒരാള്‍ കൂടി സംസ്ഥാനത്ത് മരണപ്പെട്ടു. പരപ്പനങ്ങാടി സ്വദേശിയും മുന്‍ സന്തോഷ് ട്രോഫി താരമുമായ ഹംസക്കോയ(61)യാണ് മരണപ്പെട്ടത്. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളില്‍ അഞ്ചു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഹംസക്കോയ. 10 ദിവസം മുമ്പ് മുംബൈയില്‍ നിന്നും കുടുംബത്തോടൊപ്പം മടങ്ങിയെത്തിയ ശേഷമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗംവന്നു മരിച്ചവരുടെ എണ്ണം 15 ആയി.

സന്തോഷ് ട്രോഫിയില്‍ മഹാരാഷ്ട്രയ്ക്കുവേണ്ടി കളിച്ചിട്ടുള്ള ഹംസക്കോയ നെഹ്‌റു ട്രോഫി ഇന്ത്യന്‍ ടീം അംഗവുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here