കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീര്‍ (25), മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജന്‍ (26) എന്നിവര്‍ വാഹനാപകടത്തില്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബൈക്കില്‍ ഇടിച്ച് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ശബ്ബ ഒരു മണിയോടെ വൈറ്റിലയിലായിരുന്നു അപകടം.

2019 മിസ് കേരളയായ അന്‍സി കബീര്‍ തിരുവനന്തപുര ആറ്റിങ്ങല്‍ ആലങ്കോട് സ്വദേശിനിയാണ്. അതേവര്‍ഷത്തെ റണ്ണറപ്പായ അഞ്ജന ഷാജന്‍ തൃശൂര്‍ സ്വദേശിനിയാണ്. നാലു പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ബൈക്ക് യാത്രക്കാരനും ചികിത്സയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here