മുംബൈ: മുന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥന് പരം ബിര്‍ സിങ് തനിക്കെതിരെ നടത്തിയ അഴിമതി ആരോപണത്തില്‍ അന്വേഷണത്തിന് റിട്ടയര്‍ ജഡ്ജിയുടെ നേതൃത്വം നല്‍കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിന് ദേശ്മുഖ് പറഞ്ഞു. പരം ബിര്‍ സിങ്ങിന്റെ ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് ദേശ്മുഖ് കത്തെഴുതിയിരുന്നു. പരം ബിര്‍ സിങ്ങിന്റെ അഴിമതി ആരോപണത്തില്‍ ഉദ്ദവ് താക്കറെ എന്തെങ്കിലും അന്വേഷണത്തിന് ഉത്തരവിട്ടാല്‍ അതിനെ സ്വാഗതം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മുംബൈ മുന്‍ പൊലീസ് കമ്മീഷണര്‍ എനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ ഞാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം ഇതിന് അനുമതി നല്‍കിയിട്ടുണ്ട്. വിരമിച്ച ഹൈക്കോടതി ജഡ്ജിയാണ് അന്വേഷണം നടത്തുക. ഇക്കാര്യത്തില്‍ സത്യം ജനങ്ങളുടെ മുന്പില് എത്തും’ അനില്‍ ദേശ്മുഖ് പറഞ്ഞു. ഇക്കാര്യം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഒപ്പം മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് നല്കിയ കത്തിന്റെ പകര്‍പ്പും പങ്കുവച്ചിരുന്നു.
ബാറുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതിമാസം 100 കോടി പിരിക്കണമെന്ന് ദേശ്മുഖ് ആവശ്യപ്പെട്ടിരുന്നെന്നായിരുന്നു പരം ബിര്‍ സിങ്ങിന്റെ ആരോപണം. എന്നാല്‍ ഈ ആരോപണം ദേശ്മുഖ് അന്നു തന്നെ തള്ളയിരുന്നു. മാര്‍ച്ച് 17ന് പരംബിര്‍ സിങ്ങിനെ സിറ്റി പൊലീസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് ലോ-കീ ഹോം ഗാര്‍ഡ് വകുപ്പിലേക്ക് മാറ്റിയിരുന്നു. സഹപ്രവര്‍ത്തകരോട് ഗുരുതരവും മാപ്പർഹിക്കാത്തതുമായ തെറ്റുകള്‍ ചെയ്തെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
അതേസമയം മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിക്കെതിരെ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് പരം ബിര്‍ സിങ് ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി ഫയല്‍ ചെയ്തു. ഈ ആഴ്ച ആദ്യം ഐപിഎസ് ഉദ്യോഗസ്ഥന് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ ദേശ്മുഖ് മുംബൈ പൊലീസ് ഉദ്യോഗസ്ഥരുമായി വസതിയില്‍ കൂടിക്കാഴ്ച നടത്തിയെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. ഈ യോഗത്തില്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് പ്രതിമാസം 100 കോടി രൂപ സ്വരൂപിക്കാന്‍ ദേശ്മുഖ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി