ഡല്‍ഹി: മുന്‍കേന്ദ്രമന്ത്രിയും ബി.ജെ.പിയുടെ പ്രമുഖ നേതാക്കളില്‍ ഒരാളുമായ അരുണ്‍ ജെയ്റ്റ്‌ലി (66) അന്തരിച്ചു. സംസ്‌കാരണം ഞായറാഴ്ച ഉച്ചക്കുശേഷം ഡല്‍ഹി നിഗംബോധ് ഘട്ട് ശ്മശാനത്തില്‍ നടക്കും.

ശനിയാഴ്ച ഉച്ചയോടെ എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഒരാഴ്ചയിലേറെയായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജയ്റ്റ്‌ലിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഭൗതികശരീരം നടപടികള്‍ പൂര്‍ത്തിയാക്കി, ശനിയാഴ്ച വൈകുന്നേരത്തോടെ കൈലാഷ് കോളനിയിലെ വസതിയില്‍ എത്തിക്കും.

ഒന്നാം മോദി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന ജെയ്റ്റ്‌ലിയെ അവസാന നാളുകളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു. രാഷ്ട്രപതി റാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, മന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ സിംഗ്, ജിതേന്ദ്രസിംഗ്, റാംവിലാസ് പസ്വാന്‍, യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, കോണ്‍ഗ്രസ് നേതാക്കളായ അഭിഷേക് സിംഗ്‌വി, ജ്യോതിരാദിത്യ സിന്ധ്യ, ആര്‍.എസ്.എസ്. തലവന്‍ മോഹന്‍ ഭഗവത് തുടങ്ങിയ നേതാക്കള്‍ ആശുപത്രിയിലെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here