കൊടുംചൂടില്‍ ആശ്വാസമായി വേനല്‍ മഴ വരുന്നു, ഇന്നു മുതല്‍ ലഭിച്ചു തുടങ്ങുമെന്ന് പ്രവചനം

തിരുവനന്തപുരം: വെന്തുരുകുന്ന കേരളത്തിനു ആശ്വാസമായി ഇന്നു മുതല്‍ വേനല്‍ മഴ എത്തുമെന്ന് കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിലാകും മഴ ലഭിക്കുക. സംസ്ഥാനത്തൊട്ടാകെ വേനല്‍ മഴ ലഭിക്കാനിടയുള്ള ന്യൂനമര്‍ദ്ദം അടുത്ത ആഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടേക്കുമെന്നും പ്രവചനമുണ്ട്.

സംസ്ഥാനത്തെ ആറു ജില്ലകളില്‍ താപനില 40 ഡിഗ്രിവരെ ഉയര്‍ന്നു നില്‍ക്കുകയാണ്. കൊല്ലം ജില്ലയിലെ പുനലൂരിലാണ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരിക്കുന്നത്. ഈ പ്രദേശത്ത് ചിലര്‍ക്ക് സൂര്യതാപമേറ്റിട്ടുമുണ്ട്.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ വേനല്‍ മഴ ലഭിക്കാനാണ് സാധ്യത കൂടുതലുള്ളത്. വൈകുന്നേരത്തോടെ തിരുവനന്തപുരത്തെ മഴയോര മേഖലകളിലും മറ്റു ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. മാര്‍ച്ച് 20 വരെയാണ് ഇത്തരത്തില്‍ വിവിധ സ്ഥലങ്ങളില്‍ മഴ പ്രതീക്ഷിക്കുന്നത്. 20നു ശേഷമാണ് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം പ്രതീക്ഷിക്കുന്നത്. ന്യൂനമര്‍ദ്ദത്തിന്റെ സഞ്ചാരപാതയ്ക്കു അനുസരിച്ചേ മഴയുടെ സാധ്യതാ പ്രദേശങ്ങള്‍ വ്യക്തമാകൂ.

Kerala Meteorological Department has forecast summer rains from today as relief from the scorching heat in Kerala. After 20, new low pressure area is likely to form in the Bay of Bengal.

LEAVE A REPLY

Please enter your comment!
Please enter your name here