തിരുവനന്തപുരം:തിരുവനന്തപുരം പള്ളിപ്പുറം സിആര്‍പിഎഫ് ക്യാമ്പില്‍ വന്‍ഭക്ഷ്യവിഷബാധ. നാനൂറോളം ജവാന്മാര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. വിഷബാധയേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഭക്ഷ്യവിഷബാധയേറ്റ, പള്ളിപ്പുറം സി.ആര്‍.പി.എഫ് ക്യാംപിലെ 119 ജവാന്‍മാരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയറിളക്കവും ശര്‍ദ്ദിയും ഉണ്ടായതിനെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയിലാക്കിയത്. ചിലരുടെ ദേഹത്ത് ചുവന്ന തടിപ്പും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആരുടേയും നില ഗുരുതരമല്ല. അമ്പതോളം പേര്‍ അത്യാഹിത വിഭാഗത്തില്‍ പരിശോധനയിലാണ്. പുറത്തുനിന്നു വാങ്ങിയ മത്സ്യം കഴിച്ചതാണ് ഭക്ഷ്യവിഷബാധയേല്‍ക്കാന്‍ കാരണമെന്നാണ് സിആര്‍പിഎഫ് അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here