വാഷിംഗ്ടണ്‍: അമേരിക്കയിലെ കറുത്തവര്‍ഗ്ഗക്കാരനായ ജോര്‍ജ്ജ് ഫ്‌ലോയിഡിനെ കഴുത്തില്‍ മുട്ടുകാലമര്‍ത്തികൊന്ന കേസില്‍ പോലീസുദ്യോഗസ്ഥന്‍ കുറ്റക്കാരനെന്ന് കോടതി. ഡെറിക് ചൗവിനെന്ന പോലീസുദ്യോഗസ്ഥനെയാണ് കോടതി കുറ്റക്കാരനെന്ന് പ്രഖ്യാപിച്ചത്. വിധി അമേരിക്കന്‍ ജനാധിപത്യത്തിനും നീതിന്യായവ്യവസ്ഥയ്ക്കും നിര്‍ണ്ണായക കാല്‍വെയ്പ്പാ ണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പ്രസ്താവിച്ചു. ഫ്‌ലോയിഡിന്റെ കുടുംബത്തെ ഫോണില്‍ വിളിച്ച്‌ ഇപ്പോഴെങ്കിലും അല്‍പ്പം നീതി നല്‍കാനായി എന്ന് കരുതുന്നുവെന്നും ബൈഡന്‍ പറഞ്ഞു

അമേരിക്കന്‍ ക്രിമിനല്‍ കുറ്റപ്രകാരം രണ്ടാം തലത്തിലുള്ള കുറ്റമാണ് പ്രതി ചെയ്തിരിക്കുന്നത്. മനുഷ്യഹത്യയെന്ന ഒരിക്കലും നടക്കാന്‍ പാടില്ലാത്തതുമായ പ്രവൃത്തിയാണ് ഒരു ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുമുണ്ടായതെന്ന് കോടതി വിധിന്യായത്തില്‍ പറഞ്ഞു. ശിക്ഷ രണ്ടു മാസത്തിനകം പ്രഖ്യാപിക്കും. ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമായിട്ടാണ് കോടതിവിധിയെ നിരീക്ഷകര്‍ കാണുന്നത്.

ഒരു കടയില്‍ നിന്നും സാധനം വാങ്ങാനായി എത്തിയ ഫ്‌ലോയിഡ് പണം നല്‍കിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് പോലീസ് ക്രൂരമായി മര്‍ദ്ദിച്ചത്. നിലത്തിട്ട് ഫ്‌ലോയിഡിന്റെ കഴുത്തില്‍ മുട്ടുകാലമര്‍ത്തി ഞെരിച്ചതോടെ ശ്വാസം മുട്ടിയാണ് ഫ്‌ലോയിഡ് മരിച്ചത്. ഡെറിക് ചൗവിനെന്ന പോലീസ് ഉദ്യോഗസ്ഥനെ രണ്ടു ദിവസത്തിനകം അന്വേഷണ വിധേയമായി പുറത്താക്കിയിരുന്നു. വലിയ പ്രക്ഷോഭമാണ് ഫ്‌ലോയിഡിന്റെ മരണം ഉണ്ടാക്കിയത്. കറുത്തവര്‍ഗ്ഗക്കാരെ ട്രംപ് അപമാനിച്ചെന്ന പേരിലും പ്രക്ഷോഭം കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here