കോളജു പ്രഫസറും കമാന്‍ഡറും അടക്കം 5 ഭീകരരെ സൈന്യം വധിച്ചു, പിന്നാലെ സംഘര്‍ഷാവസ്ഥ

0

ഷോപിയാന്‍: തെക്കന്‍ കാശ്മീരിയില്‍ സൈന്യം അഞ്ച് ഹിസ്ബുല്‍ മുജാഹിദ്ദീന്‍ ഭീകരരെ വധിച്ചു. കാശ്മീര്‍ സര്‍വകലാശാലയിലെ പ്രഫസറും സംഘടനയുടെ മുതിര്‍ന്ന തലവനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇവരില്‍ നിന്ന് വന്‍തോതില്‍ ആയുധങ്ങളും വെടിയുണ്ടകളും പിടിച്ചെടുത്തു.

കൂടുതല്‍ ഭീകരുണ്ടോയെന്ന തെരച്ചലിനിടെ ഏറ്റുമുട്ടല്‍ സ്ഥലത്തേക്ക് ഗ്രാമീണര്‍ എത്തിയത് പ്രശ്‌നം രൂക്ഷമാക്കി. സംഘര്‍ഷത്തില്‍ അഞ്ചു ഗ്രാമീണര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അക്രമം വ്യാപിക്കാതിരിക്കാന്‍ ഇന്റര്‍നെറ്റ്, ഫോണ്‍ സേവനങ്ങള്‍ ഈ മേഖലയില്‍ താല്‍ക്കാലികമായി നിരോധിച്ചിരിക്കയാണ്.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here