5 നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് തീയതി കുറിച്ചു

0
11

ഡല്‍ഹി: രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ്, മിസോറാം, തെലങ്കാന സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ചത്തീസ്ഗഡില്‍ രണ്ട് ഘട്ടമായും മറ്റെല്ലാ സംസ്ഥാനങ്ങളിലും ഒറ്റ ഘട്ടമായും തെരഞ്ഞെടുപ്പ് നടക്കും. വോട്ടെണ്ണല്‍ ഡിസംബര്‍ 11 ന് നടക്കും.

ചത്തീസ്ഗഡില്‍ ആദ്യ ഘട്ടം നവംബര്‍ 12 നും, രണ്ടാം ഘട്ടം നവംബര്‍ 20 നും നടക്കും. സുരക്ഷ കണക്കിലെടുത്താണ് ചത്തീസ്ഗഡില്‍ രണ്ട് ഘട്ടമായി വോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി റാവത്ത് പറഞ്ഞു. മധ്യപ്രദേശിലും മിസോറാമിലും നവംബര്‍ 28 നാണ് വോട്ടെടുപ്പ്. രാജസ്ഥാനിലും തെലങ്കാനയിലും ഡിസംബര്‍ ഏഴിന് വോട്ടെടുപ്പ് നടക്കും.

ഉച്ചക്ക് പന്ത്രണ്ടരയ്ക്കു ആദ്യം നിശ്ചയിച്ച പത്രസമ്മേളനം ഉച്ചയ്ക്കു മൂന്നു മണിയിലേക്കു മാറ്റിയത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഉച്ചക്ക് ഒരു മണിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജസ്ഥാനിലെ അജ്മീറില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കേണ്ടത് ഉണ്ടെന്നതിനാലാണ് വാര്‍ത്താസമ്മേളനം മാറ്റിയതെന്ന് വിമര്‍ശനവും ഉയര്‍ന്നു. എന്നാല്‍ തെലങ്കാനയിലെ വോട്ടര്‍ പട്ടിക സംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങള്‍ നിലനിന്നതിനാലാണ് വാര്‍ത്താസമ്മേളനം മാറ്റിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി റാവത്ത് വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here