ഇരുനില കെട്ടിടം രാത്രിയില്‍ അഗ്നിക്കിരയായി, കുടുംബത്തിലെ അഞ്ചു പേര്‍ വെന്തുമരിച്ചു

തിരുവനന്തപുരം: ഇരുനില വീടിലുണ്ടായ തീപിടിത്തത്തില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ വെന്തുമരിച്ചു. വര്‍ക്കല പുത്തന്‍ചന്തയിലെ പച്ചക്കറി വ്യാപാരി രാഹുലിന്റെ ദളവാപുരത്തെ വസതിയില്‍ ഇന്നു പുലര്‍ച്ചെ രണ്ടിനാണ് ദാരുണമായ സംഭവം.

പ്രതാപന്‍ (64), ഭാര്യ ഷെര്‍ലി (53), ഇവരുടെ ഇളയ മകന്‍ അഖില്‍ (25), മൂത്ത മകന്റെ ഭാര്യ അഭിരാമി (24), ഇവരുടെ മകന്‍ റയാന്‍ (എട്ടു മാസം) എന്നിവരാണ് മരിച്ചത്. നിഹുല്‍ ഗുരുതരമായി പൊള്ളലേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

പുലര്‍ച്ചെ വീട്ടില്‍ നിന്നു തീയും പുകയും ഉയരുന്നതുകണ്ട അയല്‍വാസികളാണ് വിവരം അഗ്‌നിരക്ഷാസേനയെ അറിയിച്ചത്. അഗ്‌നിരക്ഷാസേന എത്തുമ്പോഴേയ്ക്കും വീട്ടില്‍ തീ ആളിക്കത്തിയിരുന്നു. വീടിന്റെ മുന്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങള്‍ക്കും തീപിടിച്ചു. പോര്‍്ച്ചിലാണ് ആദ്യം തീപിടിച്ചതെന്ന സംശയവും പരിസരവാസികള്‍ പ്രകടിപ്പിച്ചു.

സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here