തൂത്തുക്കുടിയില്‍ സമരത്തിനെതിരെ വെടിവയ്പ്പ്; 11മരണം, ജുഡീഷ്യല്‍ അന്വേഷണം

0

തൂത്തുക്കുടി: മലിനീകരണമുണ്ടാക്കുന്ന സ്‌റ്റെര്‍ലെറ്റ് കോപ്പര്‍ പ്ലാന്റ് പൂട്ടണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരത്തിനെതിരെ തൂത്തുക്കുടിയിലുണ്ടായ വെടിവയ്പ്പില്‍ 11 മരണം. നിരോധനാജ്ഞ ലംഘിച്ച് കമ്പനിയിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷം. സമരക്കാരും പോലീസും ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തിനിടെ കലക്‌ട്രേറ്റിലേക്ക് അതിക്രമിച്ചു കയറിയ സമരക്കാര്‍ വാഹനങ്ങള്‍ തീയിട്ട് നശിപ്പിക്കുകയും ഓഫീസുകള്‍ തകര്‍ക്കുകയും ചെയ്തതായിട്ടാണ് റിപ്പോര്‍ട്ട്. പരുക്കേറ്റു ചികിത്സയില്‍ കഴിയുന്നവരില്‍ ആറു പേരുടെ നില ഗുരുതരമാണ്. സംഭവത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here