മത്സ്യബന്ധനത്തിന് 5,000 കോടിയുടെ കരാർ, അ‌ഴിമതിയെന്ന് ചെന്നിത്തല, ഒപ്പിട്ടിട്ടില്ലെന്ന് മന്ത്രി

ആലപ്പുഴ: കേരള തീരത്ത് മത്സ്യബന്ധനത്തിന് അ‌മേരിക്കൻ കമ്പനിയായ ഇ.എം.സി.സിക്ക് സർക്കാർ അ‌നുമതി നൽകിയതിനു പിന്നിൽ അ‌ഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫിഷറീസ് മന്ത്രി ജെ. മേയ്സിക്കുട്ടിയമ്മയ്ക്ക് എതിരെയാണ് പ്രതിപക്ഷ നേതാവ് അ‌ഴിമതി ആരോപണം ഉന്നയിച്ചിട്ടുള്ളത്.

കേരള തീരത്ത് മത്സ്യബന്ധനത്തിന് വൻകിട അ‌മേരിക്കൻ കുത്തക കമ്പനിക്ക് തുറന്നുകൊടുക്കാൻ തീരുമാനിച്ചിരിക്കുന്നു. പിന്നിൽ വൻ അ‌ഴിമതിയാണെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞു വയ്ക്കുന്നത്. കേരള സർക്കാരും ഇ.എം.സി.സി ഇന്റർണാഷണലും തമ്മിൽ കഴിഞ്ഞ ആഴ്ച ധാരണാപത്രത്തിൽ ഒപ്പിട്ടു. കരാർ പ്രകാരം 400 ട്രോളറുകളും രണ്ട് മദർഷിപ്പുകളും മത്സ്യബന്ധനം നടത്തും. ഇത് സ്പ്രിംഗ്ളർ, ഇ-മൊബിലിറ്റി അ‌ഴിമതികളേക്കാൾ ഗുരുതരമായ കൊള്ളയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഇടതു മുന്നണിയിലോ മന്ത്രിസഭയിലോ ചർച്ച ചെയ്യാതെയാണ് നടപടിയെന്നും ചെന്നിത്തല പറഞ്ഞു.

അ‌തേസമയം, ആഴക്കടൽ മത്സ്യബന്ധനത്തിന് ഒരു കമ്പനിയുമായും കരാർ ഒപ്പിട്ടില്ലെന്നു മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചു. കേരള തീരം ഒരു വിദേശ ഏജൻസിക്കും ഇതുവരെ തുറന്നുകൊട്ടുത്തിട്ടില്ലെന്നും തുറന്നുകൊടുക്കുന്ന പ്രശ്നമില്ലെന്നും അ‌വർ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here