തിരുവനന്തപുരം: വിറ്റഴിയ്ക്കാന്‍ പ്രദര്‍ശിപ്പിച്ചവയില്‍ രണ്ടാഴ്ചവരെ പഴക്കമുള്ള മത്സ്യവും… പാളയം മാര്‍ക്കറ്റില്‍ പരിശോധനയ്‌ക്കെത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ വില്‍പ്പനക്കാര്‍ തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം.

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം തുടരുകയാണ്. ഇതിനിടെ പാളയം മാര്‍ക്കറ്റില്‍ എത്തിക്കുന്നത് പഴകിയ മീനുകളാണെന്ന പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു മിന്നല്‍ പരിശോധന. പഴകിയതും പുഴുവരിച്ചതുമായ നിലയിലുള്ളതുമായ മീനുകള്‍ പിടിച്ചെടുത്തുവെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. എന്നാല്‍, നല്ലാ മീനുകളാണ് പിടിച്ചെടുത്തതെന്നാണ് കച്ചവടക്കാരുടെ നിലപാട്. മറ്റു മൊത്തക്കച്ചവട കേന്ദ്രങ്ങളില്‍ നിന്ന് ശേഖരിച്ചവയാണ് വില്‍പ്പനയ്‌ക്കെതിച്ചവയെന്നും വ്യാപാരികള്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here