ന്യൂഡല്‍ഹി : കാര്‍ഷിക ബില്ലിന്റെ പേരില്‍ പ്രതിഷേധിക്കുന്നവര്‍ കണ്ണു തുറന്ന് കാണുക- ജിതേന്ദ്ര ഭോയി എന്ന കര്‍ഷകനെ. ഉല്‍പ്പന്നങ്ങള്‍ വാങ്ങി പണം നല്‍കാതിരുന്ന വ്യാപാരികള്‍ക്കെതിരേ ബില്ലിലെ നിയമവ്യവസ്ഥകള്‍ ഉപയോഗിച്ച് കേസ് നല്‍കിയിരിക്കുകയാണ് ജിതേന്ദ്ര ഭോയി. മുന്‍പ് കര്‍ഷകര്‍ക്ക് സ്വന്തം വിളയ്ക്ക് അര്‍ഹിച്ച പണം കിട്ടുമായിരുന്നില്ല .
കടം കയറിയാല്‍ ആത്മഹത്യയായിരുന്നു പലരും കണ്ടെത്തിയ മാര്‍ഗം . ഇന്ന് സ്ഥിതി മാറി കര്‍ഷകര്‍ക്ക് മാത്രമായി ഒരു നിയമമുണ്ട്. അവകാശപെട്ട പണം നേടി കൊടുക്കാന്‍ വേണ്ടി കാര്‍ഷിക ബില്‍ .ഇതായിരുന്നു കേന്ദ്രസര്‍ക്കാര്‍ കാര്ഷികബില്ലിനെക്കുറിച്ച് പറയുന്നത്. ഇത് സാധൂകരിക്കുന്ന ആദ്യ പ്രതികരണമാണ് ജിതേന്ദ്രഭായിയും പറയുന്നത്. നിയമം പ്രാബല്യത്തിലായ ശേഷം രാജ്യത്ത് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ കേസാണിത്. കഷ്ടപ്പെട്ട് വിളയിച്ച ചോളമാണ് ജിതേന്ദ്ര മദ്ധ്യപ്രദേശിലെ വ്യപാരികള്‍ക്ക് വിറ്റത്.
അഡ്വാന്‍സായി 25000 രൂപ നല്‍കിയശേഷം ബാക്കി തുക 15 ദിവസത്തിനുളളില്‍ നല്‍കാമെന്നുപറഞ്ഞ് വ്യാപാരികള്‍ ധാന്യവുമായിപോയി. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പണം കിട്ടിയില്ല. പണം നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം. രേഖകള്‍ പ്രകാരം 285,000 രൂപയാണ് വ്യാപാരികള്‍ നല്‍കേണ്ടത്.
പുതിയ നിയമപ്രകാരം കര്ഷകനില് നിന്ന് വ്യാപാരികള്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങിയാല്‍ മൂന്നുദിവസത്തിനകം പണം കൊടുക്കണമെന്നാണ് വ്യവസ്ഥ . ഇത് ലംഘിച്ചതോടെ അധികൃതര്‍ വ്യാപാരികള്‍ക്കെതിരെ കേസെടുക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു .