വെടിക്കെട്ട്: കരാറുകാരനും മരണപ്പെട്ടു; എണ്ണം 111

0

kollam kambam 4കൊല്ലം: കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ടിന്‌ നേതൃത്വം നല്‍കിയ കരാറുകാരനും മരണത്തിന്‌ കീഴടങ്ങി. മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ ഐസിയുവില്‍ ചികിത്സയിലായിരുന്ന കഴക്കൂട്ടം സ്വദേശി സുരേന്ദ്രന്‍ (67) നാണ്‌ 3.35തോടെ മരിച്ചത്‌. 90 ശതമാനത്തിലധികം പൊള്ളലുള്ള അദ്ദേഹത്തിന്റെ വന്‍കുടലിനേറ്റ പരിക്കിന്‌ എമര്‍ജന്‍സി ഓപ്പറേഷന്‍ ചെയ്‌തിരുന്നു. അദ്ദേഹത്തിന്റെ വൃക്കയുടെ പ്രവര്‍ത്തനവും കാര്യക്ഷമമല്ലായിരുന്നു. വിദഗ്‌ധ സംഘം ഇദ്ദേഹത്തെ നിരന്തരം നിരീക്ഷിച്ചു വരികയായിരുന്നു. സുരേന്ദ്രന്റെ മരണത്തോടെ പരവൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 111 ആയി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here