മുംബൈ: വെള്ളിയാഴ്ച അതിരാവിലെ മഹാരാഷ്ട്രയിലെ കോവിഡ് ആശുപത്രിയിൽ ഉണ്ടായ തീ പിടുത്തത്തിൽ 13 രോഗികൾ വെന്തു മരിച്ചു. പൽഘാർ ജില്ലയിലെ വാശി വിഹാർ മുൻസിപ്പൽ പരിധിയിലുള്ള വിഹാറിലെ കോവിഡ് ആശുപത്രിയിലാണ് തീ പിടുത്തം ഉണ്ടായത്. വിഹാറിലെ വിജയ് വല്ലഭ് കോവിഡ് കെയർ ആശുപത്രിയിലാണ് തീപിടുത്തം ഉണ്ടായത്.

പുലർച്ചെ മൂന്നു മണിയോടു കൂടിയാണ് ആശുപത്രി ഐ സി യുവിൽ തീപിടുത്തം ഉണ്ടായത്. അതേസമയം, തീപിടുത്തത്തെ തുടർന്ന് അവശനിലയിലായ മറ്റ് രോഗികളെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.

ഐ സി യുവിലെ എ സി യൂണിറ്റിലെ ഷോർട് സർക്യൂട് ആണ് തീ പിടുത്തത്തിന് കാരണമായത് എന്നാണ് കരുതുന്നത്. ചികിത്സയിലുള്ള മറ്റ് രോഗികളെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. 17 കോവിഡ് രോഗികളാണ് ഐ സി യുവിൽ ഉണ്ടായിരുന്നത്.

അതേസമയം, മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. കഴിഞ്ഞദിവസം പ്രതിദിന രോഗികളുടെ എണ്ണം 67, 000 ത്തിന് മുകളിൽ ആയിരുന്നു മഹാരാഷ്ട്രയിൽ. തീ പിടുത്തം ഉണ്ടായ ആശുപത്രി ഐ സി യുവിൽ 17 കോവിഡ് രോഗികൾ ആയിരുന്നു ഉണ്ടായിരുന്നത്. ചികിത്സയിലുള്ള മറ്റ് രോഗികളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണ വിധേയമാണ്.

നാസികിലെ ഡോ സാകിർ ഹുസൈൻ ആശുപത്രിയിൽ ഓക്സിജൻ ലഭിക്കാതെ 22 രോഗികൾ മരിച്ചതിനു പിന്നാലെയാണ് പുതിയ സംഭവം ഉണ്ടായിരിക്കുന്നത്. ഓക്സിജൻ ടാങ്കറിൽ ലീക്ക് ഉണ്ടായതിനെ തുടർന്ന് ആയിരുന്നു നാസികിലെ ആശുപത്രിയിൽ കൂട്ടമരണം സംഭവിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here