കൊച്ചി: ആലുവ പോപ്പുള് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കു അഗ്നിരക്ഷാസേന പരിശീലനം നല്‍കിയതില്‍ ഗുരുതര വീഴ്ചയെന്നു അന്വേഷണ റിപ്പോര്‍ട്ട്. സംവത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ അടക്കം അഞ്ചു പേര്‍ക്കെതിരെ നടപടിക്കു നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ട് ഫയര്‍ഫോഴ്സ് മേധാവി ബി. സന്ധ്യ ആഭ്യന്തര വകുപ്പിനു കൈമാറി.
റീജിയണല്‍ ഫയര്‍ ഓഫീസര്‍, ജില്ലാ ഫയര്‍ ഓഫീസര്‍, പരിശീലനം നല്കിയ മൂന്നു ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി ശിപാര്‍ശ ചെയ്തിട്ടുള്ളത്. റീജിയണല്‍ ഫയര്‍ ഓഫീസറുടെ അനുമതിയോടെയാണ് പരിപാടി നടന്നത്. എന്നാല്‍, ഇതിനായി കൃത്യമായ ചട്ടങ്ങള്‍ പാലിച്ചിട്ടില്ലെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്.
കഴിഞ്ഞ 30നാണ് ആലുവ ടൗണ്‍ ഹാളില്‍ പരിശീലനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടന്നത്.