മുംബൈ: കോവിഡ് വാക്സിനടക്കം നിർമിക്കുന്ന പ്രമുഖ വാക്സിൻ നിർമാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ മഹാരാഷ്ട്രയിലെ പ്ലാന്റിൽ തീപിടിത്തം. പൂനൈയിലെ മഞ്ചരി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്ലാന്റിലാണ് സംഭവം. ടെർമിനൽ ഒന്നിൽ നിർമ്മാണം പുരോഗമിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീപിടിത്തം ഉണ്ടായത്. പിന്നീടിത് മറ്റു നിലകളിലേക്ക് വ്യാപിച്ചിട്ടുണ്ട്.
അപകടത്തിന്റെ യഥാർത്ഥ കാരണം വ്യക്തമായിട്ടില്ല. കെട്ടിടത്തിൽ കുടുങ്ങിയ മൂന്നുപേരെ അഗ്നിരക്ഷാ സേന പുറത്തെത്തിച്ചു. വാക്സിനുകളും വാക്സിൻ നിർമ്മാണ പ്ലാന്റുകളും സുരക്ഷിതമാണെന്നാണ് വിവരം.