ഫാമിലി പ്ലാസ്റ്റിക്‌സില്‍ വന്‍ അഗ്നിബാധ, തീ നിയന്ത്രിക്കാനായത് ഏഴു മണിക്കൂര്‍ പണിപ്പെട്ട്

0

ശ്രീകാര്യം: മണ്‍വിള ഇന്റസ്ട്രിയല്‍ എസ്‌റ്റേറ്റില്‍ വന്‍ തീപിടുത്തം. ഫാമിലി പ്ലാസ്റ്റിക്‌സ് ഫാക്ടറിയില്‍ ഉണ്ടായ അഗ്നിബാധയില്‍ അഞ്ചുനില കെട്ടിടം പൂര്‍ണ്ണമായും കത്തി നശിച്ചു. ബുധനാഴ്ച രാത്രി 6.30നുണ്ടായ തീപിടുത്തം വ്യാഴാഴ്ച പുലര്‍ച്ചയും പൂര്‍ണമായും കെടുത്താന്‍ സാധിച്ചിട്ടില്ല.

ഉഗ്രസ്‌ഫോടനത്തോടെ തീ പടര്‍ന്നത് ആശങ്ക സൃഷ്ടിച്ചു. ആദ്യ മണിക്കൂറുകളില്‍ ഫയല്‍ എഞ്ചിനുകള്‍ മണിക്കൂറുകള്‍ ശ്രമിച്ചിട്ടും തീ നിയന്ത്രണവിധേയമായില്ല. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെയും തമിഴ്‌നാട്ടില്‍ നിന്നുമെത്തിയതുള്‍പ്പെടെ അമ്പതോളം ഫയല്‍ എഞ്ചിനുകളാണ് സ്ഥലത്തെത്തിയത്. വിമാനത്താവളത്തില്‍നിന്നും ഐ.എസ്.ആര്‍.ഒയില്‍ നിന്നും ഫയര്‍ എഞ്ചിനുകള്‍ എത്തിച്ചു.

രാവിലെയോടെ തീ നിയന്ത്രണ വിധേയമായി. കെട്ടിടം ഏതു സമയത്തും നിലംപൊത്താവുന്ന സ്ഥിതിയിലാണ്. രാത്രി 12.30 ഓടെ കെട്ടിടത്തിന്റെ ചില ഭാഗങ്ങള്‍ വന്‍ ശബദത്തോടെ ഇടിഞ്ഞു വീഴുകയും ചെയ്തു. സംഭവത്തില്‍ പോലീസും അഗ്നിശമന സേനയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 400 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

തീപിടുത്തത്തില്‍ ആളപായമില്ലെങ്കിലും ഒരു കിലോമീറ്റര്‍ ചുറ്റളവരില്‍ ഓക്‌സിജന്റെ അളവ് കുറയാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here