സംഭവം നടന്ന പോലീസ് സ്‌റ്റേഷ്‌നില്‍ തന്നെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന ഇനിയില്ല. സംസ്ഥാനത്തെ ഏതു പോലീസ് സ്‌റ്റേഷനിലും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാം. തുടര്‍ന്ന് ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനിലേക്ക് എഫ്.ഐ.ആര്‍ അയച്ചുകൊടുക്കുന്ന സംവിധാനം ഏര്‍പ്പെടുത്തി.

ക്രിമിനല്‍ നടപടി നിയമസംഹിതയിലെ വകുപ്പ് 170 പ്രകാരമാണ് തീരുമാനം. ട്രെയിനിലോ ബസിലോ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നയാള്‍ക്ക് ഇറങ്ങുന്ന സ്ഥലത്തെ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാം. പുതിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വിഴ്ച വരുത്തുന്നവര്‍ക്കെതിരെ വകുപ്പുതലത്തിലും നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here