കൊച്ചി: സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പടെ നാലുപേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്യും. മാര്‍ ജോര്‍ജ് ആലഞ്ചേരി, ഫാ.ജോഷ് പൊതുവ, ഫാ. വടക്കുമ്പാടന്‍, ഇടനിലക്കാരനായ സജു വര്‍ഗീസ് എന്നവരെ പ്രതിയാക്കിയാണ് നടപടികള്‍ തുടങ്ങുന്നത്. കര്‍ദ്ദിനാളിനെതിരെ കേസെടുക്കാമെന്ന് ഹൈക്കോടതി ഇന്നലെ വിധിച്ചിരുന്നു. എന്നാല്‍ ഉത്തരവിന്റെ പകര്‍പ്പ് പോലീസിന് ലഭിച്ചിരുന്നില്ല. ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നി കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ പ്രകടമായിട്ടും പൊലീസ് കേസെടുക്കാതിരുന്നത് ശരിയായില്ലെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്.
ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയ ശേഷം തുടര്‍ നടപടികളുമായി മുന്നോട്ട് പോകാനാണ് കര്‍ദ്ദിനാളിന്റെ തീരുമാനം. സീറോ മലബാര്‍ സഭ ഇന്നലെ അടിയന്തര സിനഡ് യോഗം ചേര്‍ന്ന് കര്‍ദ്ദിനാളിന് പിന്തുണ അറിയിച്ചു. കേസില്‍ അന്വേഷണമാകാമെന്ന് മാത്രമാണ് ഉത്തരവിലുള്ളത്, അല്ലാതെ കര്‍ദ്ദിനാല്‍ കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞിട്ടില്ല. അതിനാല്‍ കര്‍ദ്ദിനാല്‍ രാജി വെക്കേണ്ട സാഹചര്യമില്ലെന്നാണ് സിനഡിന്റെ വിലയിരുത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here