ഡല്‍ഹി: കോറോണ ഭീതിയില്‍ സാമ്പത്തിക രംഗത്തുണ്ടായ പ്രതിസന്ധിയില്‍ ആശ്വാസ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്നു മുതല്‍ മൂന്ന് മാസത്തേക്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ ഈടാക്കില്ല. ഏതു എ.ടി.എമ്മില്‍ നിന്നും സര്‍വീസ് ചാര്‍ജില്ലാതെ പണമെടുക്കാമെന്നും ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കി.

ഡെബിറ്റ് കാര്‍ഡുള്ളവര്‍ക്കാണ് എ.ടി.എം ഇളവുകള്‍ ലഭിക്കുക. ഏതു എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിക്കാമെന്നിരിക്കെ, ബാങ്കുകളില്‍ ആളുകള്‍ തടിച്ചു കൂടുന്നതും പണം എടുക്കാന്‍ തിരക്ക് കൂട്ടുന്നതും ഒഴിവാക്കണമെന്ന് ധനമന്ത്രി അഭ്യര്‍ത്ഥിച്ചു.

2018 -19ലെ ആദായണനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി 2020 ജൂണ്‍ 30 വരെ നീട്ടി. വൈകി അടയ്ക്കുമ്പോഴുള്ള പിഴ പലിശ 12 ശതമാനത്തില്‍ നിന്നു ഒമ്പതു ശതമാനമാക്കി കുറച്ചു. മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലെ ജി.എസ്.ടി. റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള തീയതി ജൂണ്‍ 30 വരെയാക്കി. ആധാറും പാനുമായി ബന്ധിപ്പിക്കാനുള്ള ലിങ്കിംഗ് തീയതി ജൂണ്‍ 30 വരെ നീട്ടിയതായും മന്ത്രി പറഞ്ഞു. നടപടികള്‍ പുരോഗമിക്കുകയാണെന്നും സാമ്പത്തിക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here