അഴിമതി, അനധികൃത സ്വത്തു സമ്പാദനം, ലൈംഗിക പീഡനം, തട്ടിപ്പ്… 12 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഇനി വീട്ടിലിരിക്കാം

0

ഡല്‍ഹി: അഴിമതി, അനധികൃത സ്വത്തു സമ്പാദനം, ലൈംഗിക പീഡനം, തട്ടിപ്പ്… ആദായ നികുതി വകുപ്പിലെ മുതിര്‍ന്ന 12 ഉദ്യോഗസ്ഥര്‍ക്ക് ഇനി വീട്ടിലിരിക്കാം. ഇവര്‍ക്ക് നിര്‍ബന്ധിത വിരമിക്കലിനു കേന്ദ്രധനകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കി.

ജനറല്‍ ഫിനാന്‍ഷ്യല്‍ റൂള്‍സിലെ 56ാം വകുപ്പ് പ്രകാരമാണ് നടപടി. ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ നിന്ന് വിരമിക്കേണ്ടി വരുന്ന 12 പേരില്‍ ഏഴു പേര്‍ ഏറ്റവും ഉയര്‍ന്ന തസ്തികയായ കമ്മിഷണര്‍ റാങ്കിലുള്ളവരാണ്. ഒരു ജോയിന്റ് കമ്മിഷണറും മൂന്ന് അഡീഷണല്‍ കമ്മിഷണര്‍മാരും ഒരു അസിസ്റ്റന്റ് കമ്മിഷണറും വിരമിക്കുന്നവരില്‍ ഉള്‍പ്പെടും.

ആദായനികുതി വകുപ്പ് ജോയിന്റ് കമ്മിഷണര്‍ അശോക് അഗര്‍വാള്‍ ഉള്‍പ്പെടെയുള്ളവരാണ് പട്ടിയകയിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here