പരസ്യകലയിലെ പരീക്ഷണം മടങ്ങി; ഞെട്ടലോടെ സിനിമാലോകം

0

ഒരു സിനിമയുടെ ആത്മാവിനോട് തന്നെ നീതി പുലര്‍ത്തുന്ന പോസ്റ്ററുകള്‍ക്ക് ജീവന്‍ പകര്‍ന്ന ഓള്‍ഡ്മങ്ക്സ് ടീമിലെ ലീഡ് ഡിസൈനര്‍ ആര്‍. മഹേഷ് അന്തരിച്ചു. ഹൃദയാഘാതമായിരുന്നു മരണകാരണം. തിരുവനന്തപുരം നേമം സ്വദേശിയായ ഇദ്ദേഹത്തിന്റെ കരവിരുതില്‍ വിരിഞ്ഞ നിരവധി സിനിമാ പോസ്റ്ററുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ലിജോ ജോസ് പെല്ലിശേരി ജല്ലിക്കട്ട് എന്ന സിനിമ പ്രഖ്യാപിച്ചപ്പോള്‍ ചര്‍ച്ചയായത് ചേറില്‍ പുതഞ്ഞൊരു പോത്തിന്റെ ചിത്രമെഴുതിയ പശ്ചാത്തലത്തില്‍ ‘ജല്ലിക്കെട്ട്’ എന്നുരേഖപ്പെടുത്തിയ ടൈറ്റിലായിരുന്നു.

ഓൾഡമോൺക്സിലെ സീനിയർ ഡിസൈനർ ആയ മഹേഷ്‌ , ഞങ്ങളുടെ മക്കാലി, ഇന്നലെ അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞു 1 :00ക്ക് ശേഷം @…

Oldmonks ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಗುರುವಾರ, ಸೆಪ್ಟೆಂಬರ್ 12, 2019

പരസ്യകലയില്‍ ആര്‍. മഹേഷ് നടത്തിയ പരീക്ഷണങ്ങളൊക്കെയും ഏറെ കൈയടിനേടിയിരുന്നു. അപ്രതീക്ഷിതമായ വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം. അണിയറയില്‍ ഒരുങ്ങുന്ന നിരവധി സിനിമകളുടെ ഡിസൈനുകള്‍ ആര്‍. മഹേഷിന്റെ മനസില്‍ വിരിഞ്ഞതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here