ഫൗ-ജി ഗെയിം പുറത്തിറങ്ങി: ഇന്‍സ്റ്റാള്‍ ചെയ്യും മുന്‍പ് ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഇന്ത്യയില്‍ നിര്‍മിച്ച ഫൗ-ജി ഗെയിം റിപ്പബ്ലിക് ദിനത്തില്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ജനപ്രിയ ബാറ്റില്‍ റൊയാല്‍ ഗെയിമായ പബ്‌ജി മൊബൈല്‍ നിരോധിച്ചതിന് തൊട്ടുപിന്നാലെയാണ് ഫൗ-ജി ഗെയിം പ്രഖ്യാപിച്ചത്. എന്‍‌കോര്‍‌ ഗെയിംസ് പുറത്തിറക്കുന്ന ഈ പുതിയ ഗെയിം ഇന്ത്യയില്‍‌ 24 മണിക്കൂറിനുള്ളില്‍‌ ഏറ്റവും കൂടുതല്‍ പ്രീ-രജിസ്ട്രേഷനുകള്‍‌ (1.06 ദശലക്ഷം) നേടി ചരിത്രം സൃഷ്ടിച്ചു. ഇപ്പോള്‍ ഗെയിം ലോഞ്ചിന് മുമ്ബായി നാല് ദശലക്ഷത്തിലധികം പ്രീ-രജിസ്ട്രേഷനുകള്‍ ഫൗ-ജിക്ക് ലഭിച്ചിട്ടുണ്ട്‌.

ഫൗ-ജി ഗെയിം ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കുന്നതിന് മുന്‍പായി ശ്രദ്ധിക്കേണ്ട ചില അടിസ്ഥാന വിവരങ്ങള്‍ അറിയാം:ഗെയിം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ആന്‍ഡ്രോയ്ഡില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളിലും ടാബ്‌ലെറ്റുകളിലും മാത്രമേ ഇത് പ്ലേ ചെയ്യാന്‍ കഴിയൂ. ഐഒഎസ് ഉപകരണങ്ങളില്‍ ഉപയോഗിക്കാനാവില്ല.

  1. ഗെയിം കളിക്കുന്നതിന് മുന്‍പായി നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ വൈഫൈ കണക്ടഡ് ആണെന്നും, കുറഞ്ഞത് 20 ശതമാനം ചാര്‍ജുണ്ടെന്നും ഉറപ്പുവരുത്തണം. ഗെയിമിന്റെ ഫയല്‍ സൈസ് 460എംബി ആയതിനാല്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ ഇന്റേണല്‍ സ്റ്റോറേജില്‍ അതിന് ആവശ്യമായ ഫ്രീ സ്പേസ് ഉണ്ടെന്ന് ഉറപ്പുവരുത്തുക.
  • ആന്‍ഡ്രോയിഡ് 8 ഓറിയോ പതിപ്പില്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലും ഗെയിം ഇന്‍സ്റ്റാള്‍ ചെയ്യാം. മൂന്ന് നാല് വര്‍ഷം മുമ്ബ് പുറത്തിറങ്ങിയ ഉപകരണങ്ങളിലും ഗെയിം പ്ലേ ചെയ്യാനാകുമെന്ന് ഇത് വ്യക്തമാക്കുന്നു. എന്നാല്‍ ഗെയിം കളിക്കാന്‍ നിങ്ങളുടെ ഫോണിില്‍ കുറഞ്ഞത് 2 അല്ലെങ്കില്‍ 3 ജിബി റാമെങ്കിലും ഉണ്ടായിരിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു.
  •  

ഗെയിം നിലവില്‍ ഇംഗ്ലീഷ്, ഹിന്ദി, തമിഴ് എന്നീ മൂന്ന് ഭാഷകളില്‍ ലേഞ്ച് ചെയ്തു. മലയാളം, ബംഗാളി,ഭോജ്പുരി തുടങ്ങി നിരവധി ഇന്ത്യന്‍ ഭാഷകളെ ഫൗ-ജി പിന്നീട് പിന്തുണയ്ക്കുമെന്ന് എന്‍കോര്‍ ഗെയിംസ് സ്ഥിരീകരിച്ചിട്ടുണ്ട്.

  • ഇത് ഒരു പബ്ജി ബദലാണെന്ന ധാരണയിലാണെങ്കില്‍, അങ്ങനെയല്ല. പബ്ജി നിരോധനത്തിന് മുമ്ബുതന്നെ ഫൗ-ജി ഗെയിമിനായുള്ള ഡെവലപ്മെന്റ് നടന്നിരുന്നതായി നിര്‍മാതാക്കളായ എന്‍കോര്‍ ഗെയിംസ് അറിയിച്ചിരുന്നു.
  • ഗെയിമിന് ഇതുവരെ ഒരു ബാറ്റില്‍ റൊയാല്‍ മോഡ് ഇല്ല. ഇത് സ്റ്റോറി മോഡില്‍ പ്രവര്‍ത്തിക്കുന്നു. ഗാല്‍വാന്‍ വാലി എപ്പിസോഡ് ആദ്യത്തേതാണ്. ഗെയിമിന് ടീം ഡെത്ത്മാച്ചും ഉണ്ടായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here