കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമം, സംഭാഷണം പുറത്ത്

0

കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗ പരാതിയില്‍ കന്യാസ്ത്രീയ്‌ക്കൊപ്പമുള്ള മറ്റൊരു കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ സി.എം.ഐ വൈദികന്‍ ശ്രമിക്കുന്ന സംഭാഷണം പുറത്ത്. പരാതിയില്‍ നിന് പിന്‍മാറിയാല്‍ പത്ത് ഏക്കര്‍ സ്ഥലവും മഠവും വാഗ്ദാനം ചെയ്യുന്ന സന്ദേശമാണ് പുറത്തുവന്നിട്ടുള്ളത്. സി.എം.ഐ സഭയിലെ ഫാദര്‍ ജെയിംസ് എര്‍ത്തയിലാണ് ഫോണിലൂടെ വാഗ്ദാനം നല്‍കിയത്. ഫോണ്‍ സന്ദേശം പൊലിസിന് കൈമാറുമെന്ന് സിസ്റ്ററുടെ ബന്ധുക്കള്‍ അറിയിച്ചു.
ജലന്ധര്‍ ബിഷപ്പിനെതിരായ പരാതി പിന്‍വലിപ്പിക്കാന്‍ സഹോദരന് പണം വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് കന്യാസ്ത്രീയ്ക്ക് ഒപ്പം നില്‍ക്കുന്ന സിസ്റ്റര്‍മാരെയും സ്വാധീനിക്കാന്‍ ശ്രമം നടന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here