വൃദ്ധദമ്പതികളെ മകൻ മാസങ്ങളോളം വീട്ടിനുള്ളിൽ പൂട്ടിയിട്ടു; അച്ഛന്‍ പട്ടിണികിടന്ന് മരിച്ചു, അമ്മയുടെ മാനസികനില തെറ്റി

കോട്ടയം: മകന്‍ മാസങ്ങളോളം വീട്ടിനുള്ളില്‍ പൂട്ടിയിട്ടതിനെ തുടര്‍ന്ന് പിതാവ് ഭക്ഷണവും വെള്ളവും കിട്ടാതെ മരിച്ചു. മാനസികനില തെറ്റിയ മാതാവിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കോട്ടയം മുണ്ടക്കയം പഞ്ചായത്തിലെ അസംമ്ബനിയിലാണ് സംഭവം. മകന്‍ റെജി ഒളിവിലാണ്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാതാപിതാക്കളെ റെജി മുറിയില്‍ പൂട്ടിയിട്ടിരുന്നതായാണ് വിവരം. ദിവസങ്ങളോളം ഭക്ഷണവും വെള്ളവും മരുന്നും ലഭിച്ചിരുന്നില്ല. തൊടിയില്‍ വീട്ടില്‍ പൊടിയനാണ് പട്ടിണി കിടന്ന് മരിച്ചത്. ഇയാള്‍ക്ക് 80 വയസ്സായിരുന്നു. ഭാര്യ അമ്മിണിക്ക് 76 വയസ്സാണ് പ്രായം. ദമ്ബതികളുടെ ഇളയമകനാണ് റെജി. ആ​ശാ പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ല്‍​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ചൊ​വ്വാ​ഴ്ച പോ​ലീ​സും ജ​ന​പ്ര​തി​നി​ധി​ക​ളും എ​ത്തി​യാ​ണ് ദ​മ്ബ​തി​ക​ളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇ​ന്ന് രാ​വി​ലെ ചി​കി​ത്സ​യി​ലി​രി​കെ​യാ​ണ് പൊ​ടി​യ​ന്‍ മ​രി​ച്ച​ത്. മാ​താ​പി​താ​ക്ക​ളെ കി​ട​ക്കു​ന്ന ക​ട്ടി​ലി​ല്‍ മ​ക​ന്‍ പ​ട്ടി​യെ കെ​ട്ടി​യി​ട്ടി​രു​ന്നു. പൊടിയന്‍റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു.

പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മു​ണ്ട​ക്ക​യം സി.​ഐ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ ഇ​ള​യ മ​ക​ന്‍ റെ​ജി​യെ പോ​ലീ​സ് തെ​ര​യു​ക​യാ​ണ്. ഇ​വ​രു​ടെ മൂ​ത്ത​മ​ക​ന്‍ 15 കിലോമീറ്റര്‍ അ​ക​ലെ​യാ​ണ് താ​മ​സി​ക്കു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here