കാശ്മീര്‍: ജമ്മു കാശ്മീര്‍ പുന:സംഘടനയ്ക്കു പിന്നാലെ കരുതല്‍ തടങ്കലിലാക്കപ്പെട്ട മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയെ മോചിപ്പിച്ചു. കരുതല്‍ തടങ്കല്‍ ഉത്തരവ് പിന്‍വലിച്ചതിനു പിന്നാലെയാണ് ഏഴു മാസവും എട്ടു ദിവസവും നീണ്ട ഫറൂഖ് അബ്ദുള്ളയുടെ തടങ്കല്‍ ജീവിതം അവസാനിച്ചത്. കാശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370 അനുച്ഛേദം റദ്ദാക്കപ്പെടതിനു പിന്നാലെയാണ് മുന്‍മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി അടക്കം നിരവധി പേര്‍ തടങ്കലിലായത്. മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള എന്നിവരുടെ മോചനം എന്നുണ്ടാകുമെന്ന് വ്യക്തമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here