• updates
    • പുതുക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സമരം തുടരുന്നതിനിടെ, പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതിയെ കണ്ട് നിവേദനം നല്‍കി.
    • രാജ്യത്തുള്ള മുഴുവന്‍ കര്‍ഷകരും ഡല്‍ഹിയിലേക്കു വരണമെന്ന് സമരക്കാര്‍. ശനിയാഴ്ച ഡല്‍ഹി – ജയ്പുര്‍, ഡല്‍ഹി- ആഗ്ര പാതകള്‍ ഉപരോധിക്കും. കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പ്പറ്റേറ്റ് പ്രീണനം തുറന്നുകാട്ടും. കോര്‍പ്പറേറ്റുകള്‍ക്കെതിരായ സമരമായി മാറ്റാനും ജിയോ സിം അടക്കമുള്ള സേവനങ്ങള്‍ ബഹിഷ്‌കരിക്കാനും സമരക്കാര്‍ തീരുമാനിച്ചു. ഈ മാസം 14ന് സംസ്ഥാനാടിസ്ഥാനത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിക്കും. തിങ്കളാഴ്ച ബി.ജെ.പി ഓഫീസുകള്‍ ഉപരോധിക്കും. രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയും സമരക്കാര്‍ തേടി
    • @ 4.00 pm: കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ കർഷക സംഘടനകൾ തള്ളി. സിംഘുവിൽ നടന്ന യോഗത്തിനുശേഷമാണ് കർഷക സംഘടനകൾ നിലപാട് വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ​​വൈകുന്നേരത്തോടെ കർഷക സംഘടനകൾ നടത്തും.

ഡല്‍ഹി: കാര്‍ഷിക നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍. ഇതിനായി അഞ്ചിന ഭേദഗതി നിര്‍ദേശങ്ങളും കേന്ദ്ര സര്‍ക്കാര്‍ സമരക്കാര്‍ക്കു മുന്നിലേക്കു വച്ചു. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പരിശോധിച്ചശേഷം തീരുമാനമെടുക്കുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്ന് ഇന്നത്തെ ചര്‍ച്ച റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

താങ്ങുവില നിലനിര്‍ത്തും എന്ന ഉറപ്പ് എഴുതി നല്‍കാം, ഭൂമിയില്‍ കര്‍ഷകര്‍ക്കുള്ള അവകാശം നിലനിര്‍ത്തും, സര്‍ക്കാര്‍ നിയന്ത്രിത കാര്‍ഷിക വിപണന ചിന്തകള്‍ നിലനിര്‍ത്തും. ഇതിനായി വിപണിക്ക് പുറത്തുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ ഉറപ്പുവരുത്തും, കാര്‍ഷിക വിപണന ചിന്തകളിലും പുറത്തും ഒരേ നികുതി ഏര്‍പ്പെടുത്തും, കരാര്‍ കൃഷി തര്‍ക്കങ്ങളില്‍ കര്‍ഷകര്‍ക്ക് നേരിട്ട് സിവില്‍ കോടതിയെ സമീപിക്കാം തുടങ്ങിയ നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ടു വച്ചിട്ടുള്ളത്. എന്നാല്‍, നിര്‍ദേശങ്ങള്‍ സംബന്ധിച്ച് വാര്‍ത്തകളില്‍ കണ്ട അറിവു മാത്രമാണുള്ളതെന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നുമാണ് കര്‍ഷക സംഘടനകളുടെ നിലപാട്. അതിനാല്‍ തന്നെ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും അവര്‍ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here