ന്യൂഡല്‍ഹി: വിവാദമായ മൂന്നു കര്‍ഷക നിയമങ്ങളും പിന്‍വലിക്കുകയും ഉന്നയിച്ച മറ്റു ആവശ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തിയിലെ ഉപരോധം അവസാനിപ്പിക്കുന്നു. ശനിയാഴ്ച വിജയാഘോഷം നടത്തിയശേഷം അതിര്‍ത്തി വിടാന്‍ കിസാന്‍ മോര്‍ച്ച യോഗത്തില്‍ തീരുമാനിച്ചു. നാളെ ആദരാഞ്ജലി ദിനം ആചരിക്കും.

വിളകള്‍ക്കുള്ള താങ്ങുവില നിയമപരമായി ഉറപ്പാക്കുന്നതിനു നടപടി സ്വീകരിക്കുമെന്നും കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം കിസാന്‍ മോര്‍ച്ചയ്ക്കു രേഖാമൂലം മറുപടി നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here