കര്‍​ഷ​ക സ​മ​രം തീ​ര്‍​ക്ക​ണ​മെ​ന്ന് അ​മേ​രി​ക്ക​യും; കാര്‍ഷിക നിയമങ്ങള്‍ക്ക് പിന്തുണ

വാ​ഷിം​ഗ്ട​ണ്‍ : ഇ​ന്ത്യ​യി​ലെ ക​ര്‍​ഷ​ക​ര്‍ പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്ക് ആ​ഗോ​ള​ത​ല​ത്തി​ല്‍ പി​ന്തു​ണ ശ​ക്ത​മാ​കു​ന്ന​തി​നി​ടെ വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​രി​ച്ച്‌ അ​മേ​രി​ക്ക. ക​ര്‍​ഷ​ക പ്ര​ശ്നം സ​മാ​ധാ​ന​പ​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് അ​മേ​രി​ക്ക​ന്‍ വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ആ​വ​ശ്യ​പ്പെ​ട്ടു. സ​മാ​ധാ​ന​പ​ര​മാ​യ പ്ര​തി​ഷേ​ധം ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ മു​ഖ​മു​ദ്ര​യാ​ണ്. ഇ​ന്ത്യ​ന്‍ വി​പ​ണി​യു​ടെ കാ​ര്യ​ക്ഷ​മ​ത വ​ര്‍​ധി​പ്പി​ക്കു​ക​യും സ്വ​കാ​ര്യ നി​ക്ഷേ​പം ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​ന്ന പ​രി​ഷ്കാ​ര​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും ബൈ​ഡ​ന്‍ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. അ​തേ​സ​മ​യം, ക​ര്‍​ഷ​ക സ​മ​ര​ത്തെ നേ​രി​ടാ​നു​ള്ള ഇ​ന്‍റ​ര്‍​നെ​റ്റ് വി​ല​ക്കി​നെ​യും അ​മേ​രി​ക്ക വി​മ​ര്‍​ശി​ച്ചു. അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​ന് ഇ​ന്‍​റ​ര്‍​നെ​റ്റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ ത​ട​സ​മി​ല്ലാ​തെ ല​ഭി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നാ​ണ് അ​മേ​രി​ക്ക​ന്‍ വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ആ​വ​ശ്യ​പ്പെ​ട്ടു.

സ്വകാര്യ നിക്ഷേപം സ്വീകരിക്കുന്ന ഇന്ത്യയുടെ കാര്‍ഷിക നിയമങ്ങളെ അമേരിക്ക സ്വാഗതം ചെയ്തു. കാര്‍ഷിക മേഖലയിലെ പരിഷ്‌കാരങ്ങള്‍ ഇന്ത്യന്‍ വിപണിയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുമെന്നും വലിയതോതിലുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ കഴിയുമെന്നും യുഎസ് സ്റ്റേറ്റ് വക്താവ് വ്യക്തമാക്കി.  കര്‍ഷകര്‍ക്ക് പിന്തുണയുമായി അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളും രംഗത്തെത്തി. കര്‍ഷക നിയമങ്ങളില്‍ പ്രതിഷേധിച്ച് സമാധാനപരമായ സമരം ചെയ്ത കര്‍ഷകര്‍ക്കെതിരേയുളള നടപടികളില്‍ ആശങ്കപ്പെടുന്നുവെന്ന് കോണ്‍ഗ്രസ് അംഗം ഹാലി സ്റ്റീവന്‍സ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here