ചൊവ്വാഴ്ചത്തെ ചര്‍ച്ചയില്‍ പ്രതീക്ഷയെന്ന് കേന്ദ്ര കൃഷിമന്ത്രി; ഭൂരിഭാഗം കര്‍ഷകരും നിയമങ്ങളെ അനുകൂലിക്കുന്നു

ഡല്‍ഹി : കര്‍ഷകരുമായുള്ള ചൊവ്വാഴ്ചത്തെ ചര്‍ച്ചയില്‍ പ്രതീക്ഷയെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. ഭൂരിഭാഗം കര്‍ഷകരും വിദഗ്ധരും കാര്‍ഷിക നിയമങ്ങളെ അനുകൂലിയ്ക്കുന്നവരാണ്. സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്ന സാഹചര്യത്തില്‍ നിയമങ്ങള്‍ നടപ്പാക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മണ്ഡികള്‍, വ്യാപാരികളുടെ രജിസ്ട്രേഷന്‍ തുടങ്ങിയ വിഷയങ്ങളിലെ കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിയ്ക്കാന്‍ തയ്യാറാണെന്ന നിര്‍ദ്ദേശം കര്‍ഷക സംഘടനകള്‍ക്ക് അയച്ചിട്ടുണ്ട്. കാര്‍ഷികാവശിഷ്ടം കത്തിയ്‌ക്കലുമായും വൈദ്യുതിയുമായും ബന്ധപ്പെട്ട നിയമങ്ങളെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും സര്‍ക്കാര്‍ കര്‍ഷകരെ അറിയിച്ചിരുന്നു.

ജനുവരി 19ന് നടക്കുന്ന ചര്‍ച്ചയില്‍ കര്‍ഷകര്‍ നിയമത്തിലെ വകുപ്പുകള്‍ ഓരോന്നായി എടുത്ത് ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്. ശേഷം നിയമങ്ങള്‍ പിന്‍വലിയ്‌ക്കുക എന്നത് ഒഴികെയുള്ള അവരുടെ ആവശ്യങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. നിയമങ്ങള്‍ പിന്‍വലിയ്‌ക്കണമെന്നത് മാത്രമാണ് കര്‍ഷകസംഘടനകളുടെ ആവശ്യമെന്നും മന്ത്രി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here