കര്‍ഷക സമരത്തിന് രാജ്യാന്തര ശ്രദ്ധ ലഭിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെ അനുകൂലിച്ച് കായിക താരങ്ങളും സിനിമാ പ്രവര്‍ത്തകരും. സച്ചിന് തെണ്ടുല്‍ക്കറും വിരാട് കോലിയും അടക്കമുള്ള ക്രിക്കറ്റ് താരങ്ങളും ബാഡ്മിന്‍്റണ്‍ താരം സെയ്ന നെഹ്വാളും അക്ഷയ് കുമാറും അജയ് ദേവ്ഗണും അടക്കമുള്ള ബോളിവുഡ് സിനിമാ പ്രവര്‍ത്തകരുമൊക്കെ കേന്ദ്രത്തിനു പ്രതിരോധം തീര്‍ത്ത് രംഗത്തെത്തി. ഇന്ത്യക്കോ ഇന്ത്യന്‍ നയങ്ങള്‍ക്കോ എതിരായ തെറ്റായ പ്രചാരണങ്ങളില്‍ വീഴരുത്. എല്ലാ ആഭ്യന്തര കലഹങ്ങളും മാറ്റിവച്ച് ഐക്യത്തോടെ നില്‍ക്കേണ്ടത് പ്രധാനപ്പെട്ട ഭാഗമാണ് കര്‍ഷകര്‍. അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പ്രകടമാണെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന പങ്കുവെച്ച് അക്ഷയ്കുമാര്‍ പറഞ്ഞു.
ഇന്ത്യയുടെ പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്യരുതെന്നാണ് സച്ചിന്റെ പ്രതികരണം.”പുറത്തുനിന്നുള്ളവര്‍ക്ക് കാഴ്ചക്കാരായി നില്ക്കാം. ഇന്ത്യയുടെ പരമാധികാരത്തില്‍ ഇടപെടരുത്. ഇന്ത്യക്കാര്‍ക്ക് ഇന്ത്യയെ അറിയാം, ഇന്ത്യയ്ക്ക് വേണ്ടി തീരുമാനമെടുക്കാനും. ഒരു രാജ്യമെന്ന നിലയില്‍ നമുക്ക് നില്ക്കാം”, സച്ചിന് ട്വീറ്റ് ചെയ്തു. ……
ഇന്ത്യ ടുഗദര്‍, ഇന്ത്യ എഗൈന്‍സ്റ്റ് പ്രോപ്പഗണ്ട എന്നീ ഹാഷ്ടാഗുകള്‍ അടക്കമാണ് ട്വീറ്റ്. അഭിപ്രായ വ്യത്യാസങ്ങളുടെ ഈ മണിക്കൂറില്‍ നമ്മളെല്ലാവരും ഐക്യത്തോടെ തുടരണം. കൃഷിക്കാര്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണ്. സമാധാനം കൈവരിക്കാനും ഒരുമിച്ച് മുന്നോട്ടുപോകാനും സൗഹാര്‍ദപരമായ പരിഹാരമുണ്ടാകുമെന്ന് ഉറപ്പുണ്ടെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് കോലി ട്വീറ്റ് ചെയ്തു.
പോപ് ഗായിക റിഹാനയാണ് രാജ്യാന്തര തലത്തില്‍ ആദ്യമായി കര്‍ഷക സമരങ്ങളെപ്പറ്റി ട്വീറ്റ് ചെയ്തത്. പിന്നീട് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ്, മുന്‍ പോണ് താരം മിയ ഖലീഫ, അമേരിക്കന്‍ വൈസ് പ്രസിഡന്‍്റ് കമല ഹാരിസിന്്റെ അനന്തരവള്‍ മീന ഹാരിസ്, അമേരിക്കന്‍ വ്ലോഗര്‍ അലാന്‍ഡ കെര്‍ണി, യൂട്യൂബര്‍ ലിലി സിംഗ് തുടങ്ങിയവര്‍ പിന്നീട് കര്‍ഷകരെ അനുകൂലിച്ച് ട്വീറ്റ് ചെയ്തിരുന്നു.
