ഒരു കോടതിയിലും ഞങ്ങള്‍ പോകില്ല, നിയമം നിങ്ങള്‍ പിന്‍വലിക്കുക”; കേന്ദ്രത്തോട് കര്‍ഷകര്‍

ഡല്‍ഹി: കര്‍ഷകസമരം അവസാനിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ എട്ടാം വട്ട ചര്‍ച്ചയും പരാജയം. ജനുവരി 15 ന് വീണ്ടും ചര്‍ച്ച നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന നിലപാട് എട്ടാംവട്ട ചര്‍ച്ചയിലും കര്‍ഷക സംഘടനകള്‍ ആവര്‍ത്തിച്ചു.

എന്നാല്‍ മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. പുതിയ നിയമങ്ങളില്‍ തര്‍ക്കമുള്ള വ്യവസ്ഥകളിന്മേല്‍ മാത്രം ചര്‍ച്ച നടത്താമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കാര്‍ഷിക നിയമങ്ങളെക്കുറിച്ചുള്ള തീരുമാനം സുപ്രീംകോടതിയ്ക്ക് വിടാമെന്ന് സര്‍ക്കാര്‍ കര്‍ഷകരെ അറിയിച്ചു. എന്നാല്‍ ഇത് അംഗീകരിക്കാനാകില്ലെന്ന് കിസാന്‍ സഭാ ജനറല്‍ സെക്രട്ടറി ഹനന്‍മൊള്ള പറഞ്ഞു.

‘ഞങ്ങള്‍ പോരാട്ടം തുടരും. ഞങ്ങള്‍ ഒരു കോടതിയിലേക്കും പോകില്ല. കോടതിയില്‍ നിന്നുള്ള ഒരു നിര്‍ദേശവും ഞങ്ങള്‍ സ്വീകരിക്കില്ല’, ഹനന്‍മൊള്ള പറഞ്ഞു. ഒന്നുകില്‍ ജയിക്കും അല്ലെങ്കില്‍ മരിക്കും എന്ന പ്ലക്കാര്‍ഡുകളുമായാണ് കര്‍ഷകര്‍ ചര്‍ച്ചക്കെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here