പാട്ടിനും വിലക്ക്; ക​ർ​ഷ​ക പ്രതിരോധ ഗാ​ന​ങ്ങ​ൾ നീ​ക്കി യൂട്യൂ​ബ്

ക​ര്‍​ഷ​ക പ്രക്ഷോഭത്തിന് ഊര്‍ജ്ജം പകര്‍ന്ന പ​ഞ്ചാ​ബി ഗാ​യ​ക​ൻ ക​ൻ​വ​ർ ഗ്രെ​വാ​ളി​ന്‍റെ ഐ​ലാ​ൻ, ഹി​മാ​ത് സ​ന്ധു​വി​ന്‍റെ അ​സി വ​ദാം​ഗെ എ​ന്നീ സം​ഗീ​ത വീ​ഡി​യോ​ക​ൾ യൂ​ട്യൂ​ബ് നീ​ക്കം ചെ​യ്തു. ഒഫീഷ്യല്‍ അക്കൌണ്ടുകളില്‍ നിന്ന് ഈ ഗാനങ്ങള്‍ നീക്കിയെങ്കിലും മറ്റ് അക്കൌണ്ടുകളില്‍ നിന്ന് ഗാനങ്ങള്‍ അപ്‍ലോഡ് ചെയ്ത് പ്രതിരോധിക്കാനാണ് കര്‍ഷര്‍ തീരുമാനിച്ചിരിക്കുന്നത്.

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ക​ൻ​വ​റി​ന്‍റെ ഗാ​നം പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ സ്വരമായി മാറിയിരുന്നു. നീ​ക്കം ചെ​യ്യു​ന്ന​തു​വ​രെ ഒ​രു കോ​ടി ആ​ളു​ക​ളാ​ണ് ക​ണ്ട​ത്. ക​ർ​ഷ​ക​രാ​ണ് കൃ​ഷി​യെ​ക്കു​റി​ച്ചു​ള്ള തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് മ​റ്റാ​രു​മ​ല്ല എ​ന്നാ​ണ് ഈ ​ഗാ​ന​ത്തി​ന്‍റെ ഉള്ളടക്കം. ക​ർ​ഷ​ക സ​മ​ര​ത്തെ അ​നു​കൂ​ലി​ച്ചു​ള്ള ഹി​മാ​ത് സ​ന്ധു​വി​ന്‍റെ സം​ഗീ​ത വീ​ഡി​യോ നാ​ല് മാ​സം മു​ൻ​പാ​ണ് യൂ​ട്യൂ​ബി​ൽ പോ​സ്റ്റ് ചെ​യ്ത​ത്. ഈ ​ഗാ​ന​ത്തി​ന് ല​ക്ഷക്കണക്കിന് കാ​ഴ്ച​ക്കാരാണ് ഉ​ണ്ടാ​യത്.

യൂ​ട്യൂ​ബി​ൽ നി​ന്ന് ഇ​വ നീ​ക്കം ചെ​യ്യാ​ൻ സ​ർ​ക്കാ​രി​ന് ക​ഴി​യു​മെ​ങ്കി​ലും ജ​ന​ങ്ങ​ളു​ടെ ഹൃ​ദ​യ​ത്തി​ൽ നി​ന്ന് ​ഗാ​ന​ങ്ങ​ൾ മാ​യ്ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ക​ർ​ഷ​ക നേ​താ​ക്കല്‍ പ്രതികരിച്ചു. കര്‍ഷക സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്ത 250 ഓള് അക്കൗണ്ടുകള്‍ ട്വിറ്റര്‍ ബ്ലോക്ക് ചെയ്തിരുന്നു. മോദി കര്‍ഷകരുടെ കൂട്ടക്കൊല ആസൂത്രണം ചെയ്യുന്നു (ModiPlanningFarmerGenocide) എന്ന ഹാഷ് ടാഗോടെ ട്വിറ്ററില്‍ കര്‍ഷക പ്രതിഷേധം സംബന്ധിച്ച് ട്വീറ്റ് ചെയ്ത അക്കൗണ്ടുകളാണ് ബ്ലോക്ക് ചെയ്തിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here