ഡല്‍ഹി: കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്കിടെ സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയ ഉച്ചഭക്ഷണം കര്‍ഷക സംഘടനാ പ്രതിനിധികള്‍ നിരസിച്ചു. തുടര്‍ന്ന് തങ്ങള്‍ക്കായി ആംബുലന്‍സില്‍ എത്തിച്ച ഭക്ഷണം പങ്കിട്ടു കഴിക്കുകയും ചെയ്തു.
ഭക്ഷണം കഴിക്കാനുള്ള ക്ഷണം നിരാകരിച്ചുവെന്നും ഒപ്പം കൊണ്ടുവന്ന ഭക്ഷണം കഴിക്കുകയും ചെയ്തുവെന്ന് കര്‍ഷക നേതാക്കളില്‍ ചിലര്‍ ചാനലുകളോട് പ്രതികരിക്കുകയും ചെയ്തു. വിജ്ഞാന് ഭവനില്‍ നാല്പതോളം കര്‍ഷക സംഘടനാ പ്രതിനിധികള്‍ ഭക്ഷണം പങ്കിട്ടു കഴിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നിന്നുകൊണ്ടും നിലത്തിരുന്നുമാണ് അവര്‍ ഭക്ഷണം കഴിക്കുന്നത്.