കാർഷിക നിയമഭേദഗതിക്ക് സ്റ്റേ, വിദഗ്ധ സമിതിയെ നിയോഗിച്ചു സുപ്രീം കോടതി

​ഡൽഹി: കാർഷിക നിയമ ഭേദഗതികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. നിയമങ്ങളെ സംബന്ധിച്ച് വിശദമായി പഠിക്കാൻ നാലംഗ സമിതിയെ നിയോഗിച്ചു. വളരെ അ‌പൂർവ്വമായിട്ടാണ് പാർലമെന്റ് പാസാക്കിയ ഒരു നിയമത്തെ സുപ്രീം കോടതി സ്റ്റേ ചെയ്യുന്നത്.

അ‌നിൽ ധാൻവാത്, അ‌ശോക് ഗുലാത്തി, പ്രമോദ് കുമാർ ജോഷി, ഹർസിമ്രത് മാൻ എന്നിവരെയാണ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിയോഗിച്ചത്. വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അ‌ടിസ്ഥാനത്തിലാകും സുപ്രീം കോടതി കേസിൽ അ‌ന്തിമ തീരുമാനം എടുക്കുക. സമിതി സർക്കാരും കർഷകരുമായും ചർച്ച നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here