ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭം തുടരാന്‍ കാര്‍ഷിക സംഘടനകള്‍ തീരുമാനിച്ചു. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ സിംഘു അതിര്‍ത്തിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ചര്‍ച്ചചെയ്യാനാണ് സംഘടനകള്‍ യോഗം ചേര്‍ന്നത്. ട്രാക്ടര്‍ റാലി അടക്കം നിശ്ചയിച്ച സമരപരിപാടികള്‍ തുടരും. കര്‍ഷകര്‍ക്ക് എതിരെ കൈക്കൊണ്ട കേസുകള്‍ പിന്‍വലിക്കണം, സമരത്തിനിടെ കൊല്ലപ്പെട്ട കര്‍ഷകരുശട കുടുംബങ്ങള്‍ക്കു ധനസഹായം നല്‍കണം തുടങ്ങിയ ഉപാധികള്‍ മുന്നോട്ടു വച്ചേക്കും. താങ്ങുവിലയുടെ കാര്യത്തിലെ വ്യക്തതക്കുറവും ചൂണ്ടിക്കാണിക്കും. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്താനും യോഗത്തില്‍ തീരുമാനമായി.

LEAVE A REPLY

Please enter your comment!
Please enter your name here